കീ ടു എൻട്രൻസ് : പരിശീലന പരിപാടി പുനരാരംഭിച്ചു
മെഡിക്കൽ, എഞ്ചിനീയറിംഗ്, സി.യു.ഇ.ടി. തുടങ്ങിയ എല്ലാ ബിരുദ പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി കൈറ്റ്-വിക്ടേഴ്‌സിന്റെ കീ ടു എൻട്രൻസ് പരിപാടി സംപ്രേഷണം പുനരാരംഭിച്ചു. പ്ലസ് വൺ കുട്ടികളുടെ രജിസ്‌ട്രേഷനും ക്ലാസും നവംബർ 18 ന് ആരംഭിക്കും. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സ്‌കൂളിലെ കരിയർ ഗൈഡൻസ് അധ്യാപകരുടെ സേവനം തേടാം. പരിശീലനം പൂർത്തിയാക്കി കുട്ടികളുടെ ആപ്ലിക്കേഷൻ നമ്പർ നൽകി രജിസ്‌ട്രേഷൻ നടത്തണം. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ പഠനവിഭാഗങ്ങളിൽ ഉൾപ്പെട്ട കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. www.entrance.kite.kerala.gov.in പോർട്ടലിൽ സംപ്രേഷണം ചെയ്ത എപ്പിസോഡുകളുടെ മോക് ടെസ്റ്റ് ചെയ്യാനാകും.
പി.എൻ.എക്‌സ്. 5056/2024
- Log in to post comments