Skip to main content

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

 

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സു?ഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിക്കി കേരള വാട്ടർ അതോറിറ്റി.  തീർഥാടകർക്കായി പമ്പ മുതൽ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നുണ്ട്. താൽക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.  ശബരിമലയിൽ റിവേഴ്സ് ഓസ്‌മോസിസ്(ആർഒ) പ്ലാന്റുകൾ വഴി ജലം ശുദ്ധീകരിച്ച് മണിക്കൂറിൽ 35000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും.  ആർഒ പ്ലാൻറുകളിൽ നിന്നു പൈപ്പുകൾ സ്ഥാപിച്ച് 103 കിയോസ്‌കുകളിലായി 270 ടാപ്പുകൾ വഴിയാണ് തീർത്ഥാടകർക്ക് കുടിവെള്ളം വിതരണം നടത്തുന്നത്. ആവശ്യാനുസരണം കൂടുതൽ കിയോസ്‌കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലയ്ക്കൽ ബേസ് ക്യാംപിൽ  വാട്ടർ അതോറിറ്റിയുടെമണിക്കൂറിൽ 1000  ലിറ്റർ ശേഷിയുള്ള 28 ആർഒ  പ്ലാന്റുകളിൽ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് ഏകദേശം 20 കിലോമീറ്റർ  പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്‌കുകളിൽ 226 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

പമ്പ-ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തനസജ്ജമാണെങ്കിലും തീർഥാടനകാലത്ത്  കൂടുതൽ കാര്യക്ഷമമാക്കുന്നതിന്  അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. തീർഥാടകർക്ക് ശുദ്ധജലം വിതരണം നടത്താനായി വാട്ടർ അതോറിറ്റിയുടെ 13 എംഎൽഡി ഉൽപാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയിലുള്ളത്. പമ്പാ ത്രിവേണിയിലെ ഇൻടേക്ക് പമ്പ് ഹൌസിൽ നിന്ന് പ്രഷർ ഫിൽട്ടർ വഴി ശുദ്ധീകരിക്കുന്ന ജലംപമ്പ ഭൂതലസംഭരണിയിൽ ശേഖരിച്ച് ക്ലോറിനേഷൻ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ് ഹൗസിലും തുടർന്ന് നീലിമലടോപ്പ് പമ്പ് ഹൗസ്അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു. ശബരിമലപാണ്ടിത്താവളം എന്നിവിടങ്ങളിൽ  ദേവസ്വം ബോർഡ് 1.90 എംഎൽഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്. ദേവസ്വം ബോർഡ് കിയോസ്‌കുകളിലേക്കും ശൗചാലയങ്ങളിലേക്കും മറ്റ്  സർക്കാർ-അർധ സർക്കാർ-ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലേക്കും  വാട്ടർ അതോറിറ്റിയാണ് ശുദ്ധജലമെത്തിക്കുന്നത്.

 

നിലയ്ക്കലിൽ ജലവിതരണ പദ്ധതി നിലവിലില്ലാത്തതിനാൽദേവസ്വം ബോർഡിന്റെ ആവശ്യാനുസരണം പമ്പയിൽ നിന്നും പെരുന്നാട്ടിൽ നിന്നും ടാങ്കർ ലോറിയിൽ നിലയ്ക്കലിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. നിലയ്ക്കലിൽ 65 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോർഡിൻറെ 40 ലക്ഷം ലിറ്റർ ടാങ്കിന് പുറമെകേരള വാട്ടർ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീൽ ടാങ്കുകളും 5000 ലിറ്ററിൻറെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് ടാങ്കർ ലോറിയിൽ ദേവസ്വം ബോർഡിന്റെ ആവശ്യാനുസരണം  കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പതിവ്. പെരുനാട് പഞ്ചായത്തിലെ വിവിധ ഇടത്താവളങ്ങിൽ പഞ്ചായത്ത് നിർദേശിക്കുന്നനുസരിച്ച്  കുടിവെള്ളമെത്തിക്കുന്നതും  വാട്ടർ അതോറിറ്റിയാണ്.  പന്തളംറാന്നിവടശ്ശേരിക്കര ഇടത്താവളങ്ങളിലും സുഗമമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നു. സമാന്തര പാതയായ സ്വാമി-അയ്യപ്പൻ റോഡിൽ ശുദ്ധജല വിതരണത്തിന് വിതരണക്കുലുകൾ സ്ഥാപിച്ച് ചരൽമേട് അഞ്ചാം വളവ് വരെയും ദേവസ്വം ബോർഡ് സ്ഥാപിക്കുന്ന ഇ-ടോയ്ലറ്റ്കിയോസ്‌ക്പൊതുടാപ്പുകൾ എന്നിവയിലും ആവശ്യാനുസരണം കുടിവെള്ളം വിതരണം നടത്തിവരുന്നു.

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇൻടേക്ക് പമ്പ് ഹൗസിനോട് ചേർന്ന് പ്രഷർ ഫിൽട്ടർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ് ഹൗസുകളിലെത്തിച്ച് ഇലക്ട്രോ ക്ലോറിനേഷൻ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തുന്നു. ഈ പ്ലാന്റുകളിൽനിന്നുള്ള  ജലം കേന്ദ്ര പൊതുജന ആരോഗ്യ പരിസ്ഥിതി എൻജിനിയറിംഗ് ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (WHO) നിഷ്‌കർഷിക്കുന്ന നിലവാരം പുലർത്തുന്നതാണ്. ശുദ്ധജലത്തിൻറെ ഗുണനിലവാരം ഓരോ മണിക്കൂർ ഇടവിട്ട് നിരീക്ഷിക്കാൻ പമ്പയിൽ ഗുണനിലവാര ലബോറട്ടറിയും ജലവിതരണത്തിന്റെ മേൽനോട്ടം വഹിക്കാൻ അസി. എൻജിനിയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുമുണ്ട്.  പമ്പയിലെ വാട്ടർ അതോറിറ്റിയുടെ  എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറിയിൽ കർശന പരിശോധന നടത്തിയ ശേഷമാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഇൻടേക്ക് പമ്പ്ഹൗസ് പരിസരത്തേക്ക് ആളുകൾ കടന്ന് മാലിന്യം ഉണ്ടാകാതിരിക്കാൻ പോലീസ് സഹായത്തോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വാട്ടർ കിയോസ്‌കുകൾ കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നു.

പി.എൻ.എക്സ്. 5100/2024

date