Skip to main content

ഭക്ഷ്യ കമ്മീഷൻ സന്ദർശിച്ചു

കോന്നി എൻഎഫ്എസ്എ ഗോഡൗണിൽ നിന്നും റേഷൻ വിതരണത്തിനെത്തിച്ച അരിയിൽ കുറവ് ഉണ്ടായെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം ഗോഡൗൺ സന്ദർശിച്ചു. ഭക്ഷ്യ കമ്മീഷൻ മെമ്പർ അഡ്വ. സബിദാ ബീഗം, മെമ്പർ സെക്രട്ടറി ബിജു ശങ്കർ എസ് എന്നിവർ പങ്കെടുത്തു. സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

പി.എൻ.എക്സ്. 5109/2024

date