പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നവംബർ 19 രാവിലെ 11 ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുമ്പാകെ വയനാട് ജില്ലാ മൗണ്ടാടൻ ചെട്ടി സമുദായ സംഘം പ്രസിഡന്റ് സി.വി. വേലായുധൻ സമർപ്പിച്ച ഹർജി, പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുമ്പാകെ അഖില കേരള ധീവരസഭ ജനറൽ സെക്രട്ടറി ദിനകരൻ സമർപ്പിച്ച ഹർജി, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം സംബന്ധിച്ച് ഉണ്ണികൃഷ്ണൻ എം. സമർപ്പിച്ച പരാതി, പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സി യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, കുടുംബി സമുദായത്തിന് ഉദ്യോഗസ്ഥ നിയമനങ്ങളിൽ ഒരു ശതമാനം പ്രത്യേക സംവരണം അനുവദിക്കണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ.വി. ജോർജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 5128/2024
- Log in to post comments