Skip to main content

മാധ്യമ അക്രഡിറ്റേഷന്‍ പുതുക്കല്‍ നവംബര്‍ 30 വരെ

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2025-ലേക്കു പുതുക്കാന്‍ 2024 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.ഓണ്‍ലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്‌വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ 'ഫോര്‍ഗോട്ട് പാസ്വേഡ്' വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ്വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ്വേഡ് മെയിലിന്റെ ഇന്‍ബോക്സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.)
പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ 'റിന്യൂ രജിസ്ട്രേഷന്‍' എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്‍ക്കാം. തുടര്‍ന്ന്, അപ്ഡേഷനുകള്‍ 'കണ്‍ഫേം' ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നിലവില്‍ ഉള്ള കാര്‍ഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രിന്റൗട്ടുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ചിന് മുമ്പ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.2024ല്‍ ഓണ്‍ലൈനായി അപേക്ഷിച്ച് കാര്‍ഡ് നേടിയവര്‍ക്കും പുതിയതായി അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ക്കുമാണ് ഇത്തവണ പുതുക്കാന്‍ അവസരമുള്ളത്. അടുത്ത വര്‍ഷത്തേക്ക് പുതുക്കാത്തവരുടെ അക്രഡിറ്റേഷന്‍ റദ്ദാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

date