Skip to main content

രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

2024-25 അധ്യയന വർഷത്തെ ആയുർവേദം (ബി.എ.എം.എസ്)ഹോമിയോപ്പതി (ബി.എച്ച്.എം.എസ്)സിദ്ധ (ബി.എസ്.എം.എസ്)യുനാനി (ബി.യു.എം.എസ്) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നവംബർ 18ന് രാവിലെ 11 മണിവരെ ലഭ്യമാണ്. എൻ.സി.ഐ.എസ്.എം/ എൻ.സി.എച്ച് വിജ്ഞാപനങ്ങൾ പ്രകാരം യോഗ്യത മാനദണ്ഡത്തിൽ പതിനഞ്ച് ശതമാനം ഇളവ് വരുത്തിയിരിക്കുന്നതിനാൽപുതുതായി യോഗ്യത നേടിയ വിദ്യാർഥികൾക്കും ഈ അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്. ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. കീം 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളതല്ല.  വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in . ഹെൽപ് ലൈൻ നമ്പർ : 0471 2525300.

പി.എൻ.എക്സ്. 5133/2024

date