Post Category
പെൻഷൻകാർ റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം
ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ടതായ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം. ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും ഡിസംബർ 20ന് മുമ്പായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം. സമർപ്പിച്ച സ്റ്റേറ്റ്മെന്റുകൾ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ അയച്ചു നൽകുകയോ https://pension.treasury.kerala.gov.in/ എന്ന പെൻഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയോ വേണം. സ്റ്റേറ്റുമെന്റുകൾ സമർപ്പിക്കാത്തവരിൽ നിന്നും 2025 ജനുവരി മുതൽ തുല്യ ഗഡുക്കളായി 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി ഈടാക്കും.
പി.എൻ.എക്സ്. 5144/2024
date
- Log in to post comments