Skip to main content

ഐസിഫോസും സിഎസ്ടിടിയും ധാരണാപത്രം ഒപ്പുവച്ചു

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്), കേന്ദ്ര സ്ഥാപന  കമ്മീഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ ടെർമിനോളജിയും (സിഎസ്ടിടി) മായി നവംബർ 18-ന് ധാരാണാപത്രം ഒപ്പുവെച്ചു. പൊതുസമൂഹത്തിനും ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മലയാളഭാഷാ സംവിധാനങ്ങളുടെ നിർമാണം, സാങ്കേതികക്ഷമത വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം.  

സിഎസ്ടിടി ചെയർമാൻ പ്രൊഫ. ഗിരീഷ് നാഥ് ജാ, ഐ.സി.ഫോസ് ഡയറക്ടർ ഡോ.സുനിൽ ടി.ടി, സി.എസ്.ടി.ടി.യുടെ കൊളാബറേഷൻ യൂണിറ്റ് അംഗം മേഴ്‌സി, ഡോ. രാജീവ് ആർ. ആർ എന്നിവർ സംബന്ധിച്ചു.

        ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് ശബ്ദ് പോർട്ടൽ (https://shabd.education.gov.in) കൂടുതൽ പ്രാപ്യമാക്കുക, നിഘണ്ടുക്കൾ, വിവർത്തനം ചെയ്യുന്നതിനുള്ള മലയാളം പരിവർത്തന ഉപകരണങ്ങൾ വികസിപ്പിക്കുക, മലയാളത്തിലുള്ള ഒസിആറിന്റെ പ്രവർവർത്തനക്ഷമത വർദ്ധിപ്പിക്കുക, മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കും ആതിഥേയത്വം വഹിക്കാൻ ഐസിഫോസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. കൂടാതെ, ശാസ്ത്രീയവും സാങ്കേതികവുമായ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന് സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

പി.എൻ.എക്സ്. 5166/2024

 

date