അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സർക്കാർ/എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റി കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) UGC/CSIR - NET പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതിന് താല്പര്യമുള്ള കോളേജുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിൽ, സംഘാടകരുടെ കോളേജിൽ നിന്നും 50 ശതമാനം വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാവുന്നതും ശേഷിക്കുന്ന 50 ശതമാനം വിദ്യാർത്ഥികളെ സമീപസ്ഥമുള്ള മറ്റു സർക്കാർ/ എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റികളിൽ നിന്നും തിരഞ്ഞെടുക്കേണ്ടതുമാണ്. ബിരുദാനന്തര ബിരുദത്തിന് ഒന്നാം വർഷ പരീക്ഷയിൽ 55% മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബിരുദം 55% മാർക്കോടെ പൂർത്തിയാക്കിയവരെയും ഈ പരിശീലനത്തിൽ പങ്കെടുപ്പിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകേണ്ടതാണ്. അപേക്ഷാ ഫാറത്തിന്റെ മാതൃക www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. നവംബർ 25. അപേക്ഷ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090.
പി.എൻ.എക്സ്. 5167/2024
- Log in to post comments