Skip to main content

ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫര്‍ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 ജൂണ്‍ വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയില്‍ ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ താല്‍ക്കാലിക ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം കൂടാതെ ജേണലിസം അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ ഡോക്യുമെന്റേഷന്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി, ഫീല്‍ഡ് പഠനങ്ങള്‍ എന്നിവയില്‍ ഫോറസ്റ്റ് ഫ്രിഞ്ച് കമ്മ്യൂണിറ്റികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ മുന്‍പരിചയം അഭികാമ്യ യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 25 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date