Post Category
ഭിന്നശേഷിക്കാർക്ക് നൈപുണ്യ വികസന പരിശീലനം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിശീലനത്തിനായി ഓട്ടിസം, സെറിബ്രൽ പാൾസി ഇന്റലക്ച്വൽ ഡിസെബിലിറ്റി, പ്രത്യേക പഠന പരിമിതി എന്നിവയുള്ള ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ https://forms.gle/a31wZJzp6j83Nb588 ൽ രജിസ്റ്റർ ചെയ്യണം. ഭിന്നശേഷി തോത് നിർണ്ണയവും അഭിമുഖവും നവംബർ 28ന് രാവിലെ 9.30 മുതൽ നടക്കും. പരിശീലനത്തിൽ വിജയിക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള ലെവൽ- 3 ഫിനിഷർ, പാക്കർ സർട്ടിഫിക്കറ്റും ജോലിയും ഉറപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക് - വെബ്സൈറ്റ്: http://nish.ac.in/others/career, ഇ മെയിൽ: skill@nish.ac.in, ഫോൺ: 0471 2944678.
പി.എൻ.എക്സ്. 5178/2024
date
- Log in to post comments