Skip to main content

ഫിംസ് രജിസ്ട്രേഷൻ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറായ ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റംത്തിൽ (ഫിംസ്) രജിസ്റ്റർ ചെയ്യണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി 2024-25അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി 2024-25സാന്ത്വനതീരം പദ്ധതിഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്ഷേമനിധി ബോർഡ് അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിംസ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണം. നവംബർ 25നകം പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി ക്ഷേമനിധി ബോർഡ് പാസ്ബുക്ക്ആധാർ കാർഡ്റേഷൻ കാർഡ്ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുംമൊബൈൽ നമ്പരും ഫിഷറീസ് ഓഫീസിൽ നൽകേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ പൂവ്വാർപള്ളംവിഴിഞ്ഞംവലിയതുറവെട്ടുകാട്പുത്തൻതോപ്പ്കായിക്കരചിലക്കൂർ ഫിഷറീസ് ഓഫീസുകളിലും കൊല്ലം ജില്ലയിലെ മയ്യനാട്തങ്കശ്ശേരിനീണ്ടകരചെറിയഴീക്കൽകുഴിത്തുറ,  കെ.എസ്.പുരംപടപ്പക്കര ഫിഷറീസ് ഓഫീസുകളിലും രേഖകൾ സമർപ്പിക്കണം. ക്ഷേമനിധി ബോർഡ് പാസ്സ്ബുക്കിൽ 12 അക്ക ഫിംസ് ഐ.ഡി നമ്പർ രേഖപ്പെടുത്തിയിട്ടുള്ളവരും 2023-24 വർഷത്തെ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ വിഹിതം അടച്ചവരും ഫിംസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ വീണ്ടും രജിസ്‌ട്രേഷന് രേഖകൾ സമർപ്പിക്കേണ്ടതില്ല.

പി.എൻ.എക്സ്. 5189/2024

date