അറിയിപ്പുകൾ 1
ഡീലിമിറ്റേഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
എറണാകുളം ജില്ലയിലെ 82 ഗ്രാമ പഞ്ചായത്ത്, 13 മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നിവയുടെ,നിയോജകമണ്ഡലങ്ങളുടെയും / വാര്‍ഡുകളുടെയും പുനര്‍വിഭജനം സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ ഡീലിമിറ്റേഷന്‍ വെബ് സൈറ്റായ www.delimitation.Isgkerala.gov.in ല്‍ ലഭ്യമാണ്. കൂടാതെ കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് അതത് തദ്ദേശ സ്ഥാപനങ്ങളിലും, തദ്ദേശസ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിലും,വില്ലേജ് ഓഫീസുകളിലും പ്രസിദ്ധപ്പെടുത്തും. വിജ്ഞാപനത്തെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉളളവര്‍ക്ക് ഡിസംബര്‍ മൂന്നിന് മുമ്പായി സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറി തിരുവനന്തപുരം - 33 എന്ന വിലാസത്തിലോ, എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ, നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ നല്‍കാവുന്നതാണ്. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.
വാഗ്മി 2024 മധ്യമേഖല പ്രസംഗമത്സരം സംഘടിപ്പിച്ചു
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാഗ്മി -2024 മധ്യമേഖല പ്രസംഗ മത്സരം എറണാകുളം ഗവണ്മെന്റ് ലോകോളേജില്‍ നിയമ സേവന അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. സി. എസ്. മോഹിത് ഉദ്ഘാടനം ചെയ്തു. മറിയ പി എസ് (സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കുസാറ്റ്) ഒന്നാംസ്ഥാനവും, അഭിജിത്ത് എസ് (ഗവ. കോളേജ്, കോട്ടയം) രണ്ടാംസ്ഥാനവും, റിഗ റോസ് ബാബു (മഹാരാജാസ് കോളേജ്, എറണാകുളം) മൂന്നാം സ്ഥാനവും നേടി.
ചടങ്ങില്‍ എറണാകുളം ഗവണ്മെന്റ് ലാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു. എം. നമ്പ്യാര്‍ അധ്യക്ഷയായി. അഡീഷണല്‍ നിയമ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറി ജാക്വിലിന് ഇ ഡബ്ള്യൂ എന്നിവര്‍ പങ്കെടുത്തു.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. നവംബര്‍ 23നാണ് ഫൈനല്‍ മത്സരം. 25,000, 15,000, 10,000 രൂപയാണ് ആദ്യ മൂന്നു സമ്മാനങ്ങള്‍. വിജയികള്‍ക്ക് ഇതിനു പുറമെ, ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ടെന്‍ഡറുകള്‍ ക്ഷണിച്ചു
കൊച്ചി കോര്പ്പറേഷന് ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍ ഒന്ന് കാര്യാലയത്തിലെ അങ്കണവാടികള്‍ക്ക് ജനകീയാസൂത്രണം 2024-25 പദ്ധതി പ്രകാരം ആവശ്യമായ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 22. വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍ ഒന്ന് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484 2227284, 9847111531.
അങ്കണവാടികള്‍ ജനകീയാസൂത്രണം 2024-25 പദ്ധതി പ്രകാരം ശിശുസൗഹൃദമാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 26.
ജൂനിയര്‍ റസിഡന്റ് കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 23- ന് രാവിലെ 11 ന് ഉച്ചക്ക് ഒന്നുവരെ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.
- Log in to post comments