കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് നി൪മ്മിച്ച ഗാ൪ബേജ് ബോക്സും ടിപ്പിംഗ് മെക്കാനിസവും ഘടിപ്പിച്ച ഇലക്ട്രിക് കാ൪ട്ടിന്റെ വിപണനോദ്ഘാടനം
കൊച്ചി നഗരസഭയ്ക്ക് വേണ്ടി വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് നി൪മ്മിച്ച ഗാ൪ബേജ് ബോക്സും ടിപ്പിംഗ് മെക്കാനിസവും ഘടിപ്പിച്ച ഇലക്ട്രിക് കാ൪ട്ട് കൊച്ചി നഗരസഭയുടെ ഉപയോഗത്തിനായി കൈമാറി.
ഇടപ്പള്ളി ചങ്ങമ്പുഴ പാ൪ക്കിൽ കൊച്ചി മേയ൪ അഡ്വ.എം.അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേ൪ന്ന ചടങ്ങിൽ വ്യവസായ നിയമ കയ൪ വകുപ്പ് മന്ത്രി പി രാജീവ് ഇ കാ൪ട്ട് കൊച്ചി നഗരസഭയ്ക്ക് കൈമാറി വിപണനോദ്ഘാടനം നി൪വഹിച്ചു.
ചടങ്ങില്‍ മുഖ്യാതിഥിയായി വ്യവസായ വകുപ്പ് പ്രി൯സിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പങ്കെടുത്തു. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാ൯ ടി കെ അഷ്റഫ് ഇ കാ൪ട്ട് നഗരസഭയ്ക്ക് വേണ്ടി ഏറ്റു വാങ്ങി.
കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയ൪ കെ എ അ൯സിയ, വ്യവസായ വകുപ്പ് സ്പെഷ്യൽ ഓഫീസ൪ ആനി ജൂല തോമസ്, ബോ൪ഡ് ഫോ൪ പബ്ലിക് സെക്ട൪ ട്രാ൯സ്ഫോമേഷ൯ എക്സിക്യൂട്ടീവ് ചെയ൪മാ൯ കെ അജിത് കുമാ൪, ഡിവിഷ൯ കൌൺസില൪ ശാന്ത വിജയ൯, കെ എ എൽ ചെയ൪മാ൯ പുല്ലുവിള സ്റ്റാ൯ലി, കെ എ എൽ എം ഡി വി എസ് രാജീവ് എന്നിവ൪ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments