Skip to main content

സമന്വയം: ആലോചനായോഗം

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സമന്വയം' ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനത്തിന് മുന്നോടിയായി നവംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ആലോചനായോഗം ചേരും. കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ പ്രതിനിധികളും ജില്ലയിലെ വിവിധ ന്യൂനപക്ഷസംഘടനാ പ്രതിനിധികളും പങ്കെടുക്കും.

date