Skip to main content

പെരളശ്ശേരി എകെജി മ്യൂസിയം നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു

കെട്ടിട  നിർമ്മാണം പൂർത്തിയാവുന്ന പെരളശ്ശേരി എകെജി മ്യൂസിയം രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പു മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ.കെ.ജി യുടെ ധീരസമരചരിത്രം പറയുന്ന മ്യൂസിയത്തിന്റെ പ്രദർശന സംവിധാനം കേരളം ചരിത്ര പൈതൃക മ്യൂസിയം എന്ന സർക്കാർ ഏജൻസി  ഉടൻ ആരംഭിക്കും. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രദർശന സംവിധാനങ്ങൾക്ക് 5.44 കോടി  രൂപ ചെലവ് വകയിരുത്തിയിട്ടുണ്ട്.   2025 മാർച്ച് അവസാനത്തോടെ ഉദ്ഘാടനം നിർവഹിച്ച് മ്യൂസിയം  പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. അഞ്ചരക്കണ്ടിപ്പുഴയോരത്ത്  3.30 ഏക്കറിൽ തയ്യാറാകുന്ന മ്യൂസിയത്തിന് 11,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. 6.90 കോടി രൂപ ചെലവിൽ കെട്ടിട നിർമ്മാണം നടത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ്.  
മന്ത്രിയോടൊപ്പം പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി ഷീബ, വൈസ് പ്രസിഡണ്ട് വി. പ്രശാന്ത്, മ്യൂസിയം വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, സൂപ്രണ്ട് പ്രിയരാജൻ, ടാക്‌സി ഡെർമിസ്റ്റ് ഗിരീഷ്ബാബു എന്നിവരും  യു എൽ സി സി എസ് ലിമിറ്റഡ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

date