ജില്ലയിലെ ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, വാർഡ്/നിയോജകമണ്ഡലം പുനര്‍ വിഭജനം : കരട് വിജ്ഞാപനമായി -ആക്ഷേപങ്ങൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം
ജില്ലയിലെ എല്ലാ മുനിസിപാലിറ്റികളുടേയും, ഗ്രാമപഞ്ചായത്തുകളുടേയും വാര്‍ഡ്/നിയോജകമണ്ഡല പുനര്‍ വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നവംബര്‍ 18 ന് പുറപ്പെടുവിച്ചു.
കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും, ആക്ഷേപങ്ങളും നേരിട്ടോ, രജിസ്‌ട്രേഡ് തപാലിലോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്കോ, സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനോ 2024 ഡിസംബര്‍ 3 വരെ സമർപ്പിക്കാം.
കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ delimitation.lsgkerala.gov.in-ല്‍ ലഭ്യമാണ്. കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും, തദ്ദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലും, വില്ലേജ് ഓഫീസുകളിലും, കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.
ദേശീയ തലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി. എസ്. റ്റിയും ഈടാക്കി നല്‍കും.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, നാലാം നില, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033.
- Log in to post comments