Skip to main content

ജില്ലാ സിവില്‍ സര്‍വീസസ് സെലക്ഷന്‍ ട്രയല്‍സ്

സംസ്ഥാന സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടുന്ന ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ തല സിവില്‍ സര്‍വീസസ് സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 29, 30 തീയതികളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്നു.  ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ മേലുദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോം നവംബര്‍ 23നകം കാസര്‍കോട് ഉദയഗിരിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.  ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ എന്‍ട്രി ഫീ ഇനത്തില്‍ 200രൂപ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  ഫോണ്‍- 9747558835.

date