ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ ഏഴിന് ശനിയാഴ്ച രാവിലെ 10ന് 12 മണിവരെ കാസര്‍കോട് നായന്മാര്‍ മൂലയിലെ തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (അഞ്ച് വയസ്സ് മുതല്‍ എട്ട വയസ്സ് വരെ), വെള്ള (912) നീല (1316) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (510) ചുവപ്പ് (1118) എന്നീങ്ങനെ അഞ്ച് വിഭാഗങ്ങള്‍ തിരിച്ചായിരിക്കും മത്സരം. പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാലു ഉപ ഗ്രൂപ്പുകളായ് തിരിച്ചായിരിക്കും മത്സരം. മത്സര വിഷയങ്ങള്‍ തല്‍സമയത്ത് നല്‍കും.
ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ വരയ്ക്കുന്നതിന് 40ഃ50 സെ.മീ വലിപ്പത്തിലുള്ള പേപ്പറുകള്‍ നല്‍കുന്നതാണ്. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടു വരേണ്ടതാണ്. ജലഛായം, എണ്ണഛായം, പെന്‍സില്‍ ഇത്യാദി മാധ്യമങ്ങള്‍ വരയ്ക്കായി ഉപയോഗിക്കാം. ജില്ലയിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യ പത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസം ഏഴിന് രാവിലെ ഒന്‍പതിന് മത്സരസ്ഥലത്ത് എത്തിച്ചേരണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം എ കരീം അറിയിച്ചു. ഫോണ്‍- 9961001616.
- Log in to post comments