Post Category
പി.ജി.ആയുർവേദ കോഴ്സ് : പ്രൊഫൈൽ പരിശോധിക്കാം
2024-25 അധ്യയന വർഷത്തെ പി.ജി.ആയുർവേദ കോഴ്സുകളിലെ സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉള്ള പക്ഷം തിരുത്തുന്നതിനും നവംബർ 21ന് ഉച്ചയ്ക്ക് 12 മണി വരെ അവസരമുണ്ട്. അപേക്ഷയിൽ ന്യൂനതയുള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300
പി.എൻ.എക്സ്. 5191/2024
date
- Log in to post comments