ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാരങ്ങളുടെ വിതരണവും വെബ്‌പോർട്ടൽ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നവംബർ 22ന് വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
വൈജ്ഞാനിക മേഖലയിലെ മികച്ച രചനകളെ പ്രത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, എം.പി കുമാരൻ സ്മാരക വിവർത്തനപുരസ്കാരം, ഡോ.കെ.എം ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം എന്നിവയാണ് ചടങ്ങിൽ സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരത്തുക. പി.എൻ ഗോപീകൃഷ്ണൻ, എസ്. ശാന്തി, ഡോ. ടി തസ്ലിമ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 5201/2024
- Log in to post comments