Skip to main content

അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ സെറ്റിൽമെന്റ് കമ്മീഷൻ

 അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വിലകുറച്ച് വച്ച് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്ത കേസുകൾ ഫലപ്രദമായി തീർപ്പാക്കുകയാണ് ലക്ഷ്യം. കേസുകൾ ഫലപ്രദമായി പരിഹരിക്കുവാൻ ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കുവാനും തീരുമാനമായി. 2025 മാർച്ച് 31 വരെയാണ് സെറ്റിൽമെന്റ് കമ്മീഷനുകളുടെ കാലാവധി. ഓരോ റവന്യൂ ജില്ലയിലും രജിസ്ട്രാർമാർ ജില്ലാ ചെയർമാന്മാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള തുക അടയ്ക്കാനായി നോട്ടീസുകൾ നൽകുകയും തീർപ്പാകാത്ത  കേസുകളിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കുകയും ചെയ്യും. സെറ്റിൽമെന്റ് സെല്ലുകളുടെ പ്രവർത്തനവും നടപടികളിലെ പുരോഗതിയും  രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ  വിലയിരുത്തും. 

പി.എൻ.എക്സ്. 5204/2024

date