Skip to main content

അണ്ടർവാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്‌കീം

2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്‌കീം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 1959 ലെ കേരള സ്റ്റാമ്പ് നിയമപ്രകാരം 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാനാണ് പദ്ധതി.

അണ്ടർ വാല്യുവേഷന് റിപ്പോർട്ട് ചെയ്ത കുറവ് മുദ്രയുടെ 50% മാത്രം അടച്ചാൽ തുടർ നടപടികളിൽ നിന്ന് പൂർണമായും ഒഴിവാകാം. നിലവിൽ റവന്യൂ റിക്കവറി നടപടികളിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസുകൾക്കും കുറവ് മുദ്രയുടെ 50 ശതമാനം മാത്രം അടച്ച് തുടർ നടപടികളിൽ നിന്ന് പൂർണ്ണമായും ഒഴിവാകാവുന്നതാണ്. നിലവിൽ കോടതികളിലടക്കം അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ഈ സ്‌കീമിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. 2025 മാർച്ച് 31 വരെ  പ്രാബല്യത്തിലുള്ള സ്‌കീമിൽ ഉൾപ്പെടുന്ന കേസുകൾക്ക് തുടർന്ന് സ്കീമിന്റെ ആനുകൂല്യം ലഭിക്കില്ല.

പി.എൻ.എക്സ്. 5205/2024

date