വാര്‍ഡ്/നിയോജകമണ്ഡല പുനര്‍ വിഭജന കരട് വിജ്ഞാപനം:ആക്ഷേപങ്ങൾ സമർപ്പിക്കാം
സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്റെ നവംബര്‍ 18 തീയതിയിലെ വിജ്ഞാപനം പ്രകാരം കൈനകരി ഗ്രാമപഞ്ചായത്തിലെ വാർഡ്/നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശം delimitation.lsgkerala.gov.in , https://lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വിജ്ഞാപനത്തെ സംബന്ധിച്ച ആക്ഷേപം ഉള്ളവര്‍ 2024 ഡിസംബര്‍ മൂന്നാം തീയതി വരെ ഡീലിമിറ്റേഷന്‍ കമ്മീഷനോ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കോ രജിസ്റ്റേഡ് തപാല്‍ മുഖാന്തരമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.വിശദവിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.
തകഴി ഗ്രാമപഞ്ചായത്തിലെ കരട് വാര്‍ഡ്/നിയോജക മണ്ഡലവിഭജന റിപ്പോര്‍ട്ട് തകഴി ഗ്രാമപഞ്ചായത്തിന്റെ നോട്ടിസ് ബോര്‍ഡിലും tender.lsgkerala.gov.in, https://lsgkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി വരെ ഡീലിമിറ്റേഷന്‍ കമ്മീഷനോ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കോ രജിസ്റ്റേഡ് തപാല്‍ മുഖാന്തരമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.
നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചു കൊണ്ടുള്ള ഡിലിമിറ്റേഷന് കമ്മീഷന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയത് ഗ്രാമപഞ്ചായത്തില്‍ നേരിട്ടും https://lsgkerala.gov.in, delimitation.lsgkerala.gov.inഎന്ന വെബ്‌സൈറ്റ് മുഖാന്തരവും ലഭ്യമാണ്. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി വരെ ഡീലിമിറ്റേഷന്‍ കമ്മീഷനോ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കോ രജിസ്റ്റേഡ് തപാല്‍ മുഖാന്തരമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്
- Log in to post comments