ഭാഗ്യക്കുറി ക്ഷേമനിധി: യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നവംബർ 23 ന്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നവംബർ 23 ന് മൂന്നുമണിക്ക് എറണാകുളം ടി കെ രാമകൃഷ്ണൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ ചേരുന്ന യോഗത്തിൽ
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.
യോഗത്തിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷനും കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ വിശിഷ്ടാതിഥിയുമായിരിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗൺസിലർ പദ്ജ എസ് മേനോൻ ആശംസകൾ അർപ്പിക്കും.
2009-ൽ രൂപീകരിച്ച കേരള സംസ്ഥാന ഭാഗ്യക്കുറി തൊഴിലാളി ക്ഷേമനിധി ബോർഡ് നിരവധി ആനുകൂല്യങ്ങളാണ് അംഗങ്ങൾക്ക് ഇതുവരെ നൽകിട്ടുള്ളത്. ബീച്ച് അംബ്രല്ല, ഭിന്നശേഷിക്കാർക്ക് ട്രൈസ്കൂട്ടർ, വിവാഹ ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഓണം ബോണസ്, ചികിത്സാ സഹായം, പ്രസവ സഹായം, മരണാനന്തര ധനസഹായം, പെൻഷൻ, കുടുംബ പെൻഷൻ തുടങ്ങിയവ നടപ്പിലാക്കി വരുന്നു.
- Log in to post comments