ലോക സി.ഒ.പി.ഡി ദിനം ആചരിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക സി.ഒ.പി.ഡി ദിനാചരണം, ജില്ലാതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിര്‍വഹിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.രാധാമണി അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ആരതി രഞ്ജിത് ദിനാചരണ സന്ദേശം നല്കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി, മെമ്പര്‍ സി.രേഖ, ബളാല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, സ്വാഗതവും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാജു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സി.ഒ.പി.ഡി ക്ലിനിക് ഉദ്ഘാടനം ചെയ്തു. സി.ഒ.പി.ഡി. പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി നടപ്പിലാക്കുന്ന 'ശ്വാസ്' പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട്, കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരീശീലനം സംഘടിപ്പിച്ചു. ബോധവല്‍ക്കരണ സെമിനാറില്‍ സി.ഒ.പി.ഡി ബാധിച്ച് ചികിത്സയിലുള്ള രോഗികള്‍ പങ്കെടുത്തു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും പള്‍മണോളജിസ്റ്റുമായ ഡോ.വി. ഷിനില്‍ ക്ലാസ് കൈകാര്യം ചെയ്തു.
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. പുകവലി, മലിനമായ വായു, പുകപടലം, രാസ പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ സമ്പര്‍ക്കമാണ് രോഗത്തിന് കാരണമാകുന്നത്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ദ്ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷങ്ങളാണ്. ''ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമത മനസ്സിലാക്കൂ ശ്വാസകോശാരോഗ്യം സംരക്ഷിക്കൂ 'എന്നതാണ് ഇത്തവണത്തെ ലോക സി.ഒ.പി.ഡി. ദിന സന്ദേശം.
സി.ഒ.പി.ഡി.യെ ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഊര്‍ജ്ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളില്‍ ഡോക്ടറെ കാണുക, പ്രതിരോധകുത്തിവയ്പ്പെടുക്കുക, പുകയും വിഷ വാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി.ഒ.പി.ഡി. രോഗികള്‍ ശ്രദ്ധിക്കണം.
- Log in to post comments