Skip to main content

സി ഒ പി ഡി ദിന   ബോധവത്കരണ പരിപാടി

 

ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡീസീസ്) ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ജില്ലാ ടി ബി സെന്റർ എന്നിവ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്വാസകോശാരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇൻഹെയ്ലർ ഉപയോഗം, പുകവലി ഉൾപ്പെടെ ശ്വാസകോശാരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങൾ എന്നിവയെക്കുറിച്ച് ജില്ലാ ടി ബി സെന്റർ കൺസൽട്ടന്റ് ഡോ രജ്ന ദിൽനാഥ് ക്ലാസെടുത്തു. പള്ളിക്കുന്ന് ജില്ലാ ടി ബി സെന്ററിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സി ഒ പി ഡി രോഗികൾക്ക് ശ്വാസകോശാരോഗ്യ പരിശോധനയും നടത്തി.

date