Skip to main content

സ്പര്‍ശ് ഔട്ട്റീച്ച് നവംബര്‍ 20 ന്

കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് (സിഡിഎ) നവംബര്‍ 20 ന് തൃശ്ശൂര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ സ്പര്‍ശ് (സിസ്റ്റം ഫോര്‍ പെന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍- രക്ഷ) ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. സ്പര്‍ശ് എല്ലാ പ്രതിരോധ പെന്‍ഷന്‍കാര്‍ക്കും എകീകൃത പെന്‍ഷന്‍ വിതരണം വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര പെന്‍ഷന്‍ പാക്കേജാണ്. പുതിയ സ്പര്‍ശ് മൊഡ്യൂളിലേക്ക് പെന്‍ഷന്‍ മാറിയ പ്രതിരോധ പെന്‍ഷന്‍കാര്‍, ഫാമിലി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായാണ് ഔട്ട്റീച്ച് പ്രോഗ്രാം നടത്തുന്നത്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്പര്‍ശ് സംവിധാനത്തിലൂടെ പരാതികള്‍ പരിഹരിക്കപ്പെട്ട പ്രതിരോധ പെന്‍ഷന്‍ക്കാര്‍ക്ക് കുടിശ്ശിക സംബന്ധിച്ച ചെക്ക് കൈമാറും. ഐഡിഎഎസ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആനന്ദ് അച്യുതന്‍കുട്ടി അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, സ്പര്‍ശുയി ബന്ധപ്പെട്ട സംശയനിവാരണം, ആധാര്‍ പൊരുത്തക്കേടുകള്‍, പെന്‍ഷന്‍ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സ്റ്റാളുകള്‍ പരിപാടിയില്‍ ഉണ്ടായിരിക്കും.

date