Skip to main content

ചിറക്കല്‍ പഴയ പാലം നവംബര്‍ 22 പൊളിച്ചു തുടങ്ങും

തൃശൂര്‍ - തൃപ്രയാര്‍ റോഡില്‍ ചിറക്കല്‍ സെന്ററിലെ ചിറക്കല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ മുന്നോടിയായി പഴയ പാലം നാളെ (നവംബര്‍ 22)  പൊളിച്ചു തുടങ്ങും. ഇതിന്റെ ഭാഗമായി താല്‍ക്കാലികമായി ബണ്ട് റോഡ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങള്‍ ഈ പാതയിലൂടെ കടന്നുപോകുന്നത് പൊതുമരാമത്ത് വിഭാഗം പൂര്‍ണ്ണമായും നിരോധിച്ചു. നാട്ടിക നിയോജകമണ്ഡലം എം.എല്‍.എ സി.സി മുകുന്ദന്റെ ശുപാര്‍ശ പ്രകാരം ചിറക്കല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തിയ്ക്ക് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക ബണ്ട് റോഡ് ഉള്‍പ്പെടെ 530 ലക്ഷം രൂപയുടെ പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

date