തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം കരട് വിജ്ഞാപനമായി
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് - നഗര സഭ - കോര്പ്പറേഷന് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങി. കരട് വിജ്ഞാപനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഗ്രാമകേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, വായനശാലകള്‍, അക്ഷയകേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റിലും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും, https://delimitation.lsgkerala.govt.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്കായി ലഭ്യമാണ്. വാര്‍ഡുകളുടെ അതിര്‍ത്തികളും ജനസംഖ്യാ ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. ഡിസംബര്‍ 3 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം.
ഡീലിമിറ്റേഷന്‍ സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കുന്നുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്, കോര്പ്പറേഷന് ബില്‍ഡിംഗ്, നാലാം നില, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം- 695 033.
- Log in to post comments