Skip to main content

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം; ഡിസംബര്‍ മൂന്നിനകം പരാതികളും ആക്ഷേപങ്ങളും അറിയിക്കണം

പിലിക്കോട് ഗ്രാമപഞ്ചായത്തിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 18 ആയി നിശ്ചയിച്ച് കരട് നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 18 ന്  കേരള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപനം പഞ്ചായത്ത് ഓഫീസ് ,വെബ്‌സൈറ്റ് ,വില്ലേജ് ഓഫീസ് ,അക്ഷയ കേന്ദ്രങ്ങള്‍ ,റേഷന്‍ കടകള്‍ ,വായനശാലകള്‍ ,ഗ്രാമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റ്ര് ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

 

കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാം.  ഫോണ്‍- 0467 2225100.
 

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ  കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് നോട്ടീസ് ബോര്‍ഡ്, വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണെന്ന് കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ നിയോജക മണ്ഡലങ്ങളുടെ പുനര്‍ വിഭജനവും അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം നവംബര്‍ 19ന് പ്രസിദ്ധീകരിച്ചിട്ടുള്ളതായി മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 17 ആയി നിശ്ചയിച്ചുള്ള കരട് നിര്‍ദ്ദേശങ്ങള്‍ കേരള സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപനം പഞ്ചായത്ത് ഓഫീസ് വെബ്ബ് സൈറ്റ്, വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, വായനശാലകള്‍ ഗ്രാമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയക്ക് ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍  ഡിസംബര്‍ മൂന്നിനകം ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്തു തപാല്‍ മുഖേനെയോ സമര്‍പ്പിക്കണം.
 

പടന്ന ഗ്രാമപഞ്ചായത്തിലെ 16 നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള കരട് വിജ്ഞാപനം കമ്മീഷന്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട്  ഡീലിമിറ്റേഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള  ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍  കമ്മീഷന്‍ സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ നേരിട്ടോ തപാല്‍ മുഖേനയോ  സമര്‍പ്പിക്കാം. വിജ്ഞാപനം www.delimitation.lsgkerala.gov.in എന്ന  സൈറ്റിലും പടന്ന ഗ്രാമ പഞ്ചായത്ത് ഓഫീസിലും, വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്.
 

വലിയപ്പറമ്പ ഗ്രാമപഞ്ചായത്തിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 14 ആയി നിശ്ചയിച്ചുകൊണ്ടുള്ള കരട് നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 18 ന്  കേരള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപനം പഞ്ചായത്ത് ഓഫീസ് ,വെബ്‌സൈറ്റ് ,വില്ലേജ് ഓഫീസ് ,അക്ഷയ കേന്ദ്രങ്ങള്‍ ,റേഷന്‍ കടകള്‍ ,വായനശാലകള്‍ ,ഗ്രാമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിന് മുമ്പായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റ്ര് ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കരട് വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വിജ്ഞാപനത്തിന്റെ പകര്‍പ്പ് പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വെബ്സൈറ്റിലും ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആക്ഷേപങ്ങളും, അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുന്‍പാകയോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുന്‍പാകയോ നേരിട്ടോ രജിസ്‌ട്രേഡ് തപാലായോ സമര്‍പ്പിക്കേണ്ടതാണ്.

കാസര്‍കോട് നഗരസഭയുടെ വാര്‍ഡ്  വിഭജനത്തിന്റെ് കരട് വിജ്ഞാപനം നവംബര്‍ 18 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മുനിസിപ്പാലിറ്റി നോട്ടീസ് ബോര്ഡിപലും വെബ് സൈറ്റിലും നഗരസഭയുടെ പരിധിയിലെ വില്ലേജ് ഓഫീസുകള്‍, വിവിധ റേഷന്‍ ഷോപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, വായന ശാലകള്‍ തുടങ്ങിയ ഇടങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കരട് വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റര്‍  ചെയ്ത  തപാല്‍ മുഖേനയോ സമര്‍പ്പി ക്കേണ്ടതാണ്.

date