Skip to main content

അറിയിപ്പുകൾ-1

ഗ്രാഫിക് ഡിസൈനിങ്ങ് പരിശീലനം

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിൽ പേജ്‌മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഇല്ലുസ്‌ട്രേറ്റര്‍, എം.എസ്. ഓഫീസ് എന്നിവ ഉള്‍പ്പെട്ട ആറ് മാസത്തെ ഗ്രാഫിക് ഡിസൈനിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.   സിവില്‍സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.

ജില്ലാതല ആര്‍സെറ്റി അഡ്‌വൈസറി കമ്മിറ്റി യോഗം 25 ന്

 
ജില്ലാതല ആര്‍സെറ്റി അഡ്‌വൈസറി കമ്മിറ്റി യോഗം നവംബര്‍ 25 ന്  പകൽ  11.45 മണിക്ക് കളക്ടറുടെ  ചേമ്പറില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ്  എയര്‍പോര്‍ട്ട് മാനേജ്‌മെൻ്റ്

 

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ്, 2025 ജനുവരി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു  അഥവാ തത്തുല്യയോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി  ഡിസംബര്‍ 31. ഫോണ്‍ : 9846033001.

ടെൻഡര്‍ ക്ഷണിച്ചു

 

കോഴിക്കോട് ഡിടിപിസിയുടെ കീഴിലുള്ള ഡെസ്റ്റിനേഷനുകളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഐസി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള ഏജന്‍സികള്‍/വ്യക്തികള്‍  നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് മൂന്ന് വരെ കോഴിക്കോട് മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് www.dtpckozhikode.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കേരള നോളജ് ഇക്കോണമി മിഷനിൽ അവസരം

 

കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കോൺസ്റ്റിറ്റ്യുൻസി കോ ഓർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ് തസ്തികകളിലാണ് നിയമനം. www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. നവംബർ 30 വരെ അപേക്ഷിക്കാം.

date