ജില്ലാ കലക്ടർ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു, ക്രമീകരണങ്ങൾ വിലയിരുത്തി
(പടം)
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരിസ് എൽപി സ്കൂൾ സന്ദർശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ക്രമീകരണങ്ങൾ വിലയിരുത്തി.
സുരക്ഷാ ക്രമീകരണങ്ങൾ കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ട് പി നിതിൻരാജുമായി ചർച്ച ചെയ്ത കളക്ടർ വോട്ടെണ്ണൽ ഹാളിലെ സജ്ജീകരണങ്ങൾ നേരിൽ പരിശോധിച്ചു. വോട്ടെണ്ണൽ ഹാളിലേക്ക് സ്ഥാനാർഥികളുടെ ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും പ്രവേശിക്കാൻ പ്രത്യേകം വഴികൾ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടേയും അല്ലാത്തവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനും പ്രത്യേക സ്ഥലമുണ്ട്.
കൗണ്ടിംഗ് ഹാളിൽ 14 ടേബിളുകൾ ആണ് ഉണ്ടാകുക. നവംബർ 23 നാണ് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ശീതൾ ജി മോഹൻ, അസി. റിട്ടേണിംഗ് ഓഫീസർ ബിന്ദു കെ എൻ, താമരശ്ശേരി തഹസിൽദാർ എം എസ് ശിവദാസ്, ചാർജ് ഓഫീസർ എൻ സി രതീഷ് എന്നിവർ കൂടെയുണ്ടായിരുന്നു.
- Log in to post comments