Skip to main content

ഏകജാലക  സംവിധാനം: 29 അപേക്ഷകൾ തീർപ്പാക്കി

 

വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഏക ജാലക സമിതി  യോഗത്തിൽ 
29 അപേക്ഷകള്‍ തീര്‍പ്പാക്കി അനുമതി നല്‍കി. അധിക രേഖകള്‍ ആവശ്യമുള്ളതും തുടര്‍നടപടികള്‍ ആവശ്യമുള്ളതുമായ 26 അപേക്ഷകള്‍ അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കുന്നതിനും തീരുമാനിച്ചു.

ജില്ലയിലെ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, സംരംഭകര്‍ക്ക്‌ സമയബന്ധിതമായി അനുമതി നല്‍കുന്നതിനുമായി ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിൻ്റെ അധ്യക്ഷതയിൽ ജില്ലാ ഏകജാലക അനുമതി ബോര്‍ഡ്‌, ജില്ലാ തല പരാതി പരിഹാര സമിതി എന്നിവയുടെ സംയുക്ത യോഗം ചേർന്നു.  ജില്ലാ വൃവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്‌ കണ്‍വീനറായ യോഗത്തില്‍ ആകെ 55 അപേക്ഷകള്‍ പരിഗണിച്ചു.

date