Skip to main content

ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം ഡിസംബര്‍ 7ന്

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ജില്ലാ ശിശുക്ഷേമ സമിതികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 7ന് രാവിലെ 10 മണിമുതല്‍ 12 മണിവരെ അതാത് ജില്ലകളില്‍ വച്ച് സംഘടിപ്പിക്കും.  മത്സരവേദികള്‍ ജില്ലാ ശിശുക്ഷേമ സമിതികള്‍ അറിയിക്കുന്നതാണ്.

രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (പ്രായം 5-8), വെള്ള (പ്രായം 9-12) നീല (പ്രായം 13-16) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (പ്രായം 5-10) ചുവപ്പ് പ്രായം 11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരം. പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാലു ഉപഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തിനുള്ള വിഷയങ്ങള്‍ തല്‍സമയത്ത് നല്‍കും. ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ വരയ്ക്കുന്നതിന് പേപ്പറുകള്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കുന്നതാണ്. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം.

ജലഛായം, എണ്ണഛായം, പെന്‍സില്‍ എന്നിവ ഉപയോ​ഗിക്കാം. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷി പത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം എത്തിച്ചേരേണ്ടതാണ്.

date