Skip to main content

സൗജന്യ യൂണിഫോം വിതരണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിലെ തിരുവനന്തപുരം ജില്ലാ അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ശനിയാഴ്ച (നവംബര്‍ 23)ന് നടക്കും. ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഒ.എസ് അംബിക എംഎല്‍എ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.

ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങളായവര്‍ അംഗത്വ പാസ് ബുക്ക് സഹിതം യൂണിഫോം കൈപ്പറ്റുന്നതിനായി എത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471-2325582, 8330010855

date