Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

 

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, ബൈലോ, രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.  ഫോണ്‍ : 0497 2700552

date