Post Category
പട്ടികവര്‍ഗക്കാര്‍ക്ക് പ്ലാസ്റ്റിക് പ്രോസസ്സിങ് പരിശീലനം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന് പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കും. അസാപ് കേരള നടത്തുന്ന മെഷിന് ഓപറേറ്റര്‍ ഇന്ജക്ഷന് മൗള്‍ഡിങ് (ആറ് മാസം), മെഷിന് ഓപറേറ്റര്‍ അസിസ്റ്റന്റ് -പ്ലാസ്റ്റിക്സ് പ്രോസസ്സിങ് (മൂന്ന് മാസം) എന്നീ കോഴ്സുകളിലാണ് പ്രവേശനം. പരിശീലനവും താമസവും ഭക്ഷണവും സൗജന്യമാണ്.
നോളജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റായ ഡി.ഡബ്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. അവസാന തീയതി: നവംബര്‍ 26. പാലക്കാട് ലക്കിടിയിലെ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ആണ് പരിശീലന കേന്ദ്രം. ഫോണ്‍: 8714611479.
date
- Log in to post comments