Post Category
പോലീസ് കോണ്‍സ്റ്റബിള്‍ വൈദ്യ പരിശോധന
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ ഒക്ടോബര്‍ 26 ന് നല്‍കിയ അഡൈ്വസ് മെമ്മോയിലെ അഡൈ്വസ് നമ്പര്‍ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27ന് കെ.എ.പി 3 ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 7ന് കെ എ പി 3 ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ നം. 04734 217172
date
- Log in to post comments