ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു
2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലെ സർവ്വീസ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിനായി സ്റ്റേറ്റ് സർവ്വീസ് ക്വാട്ട മെറിറ്റ് ലിസ്റ്റ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ലഭ്യമാക്കിയിട്ടുണ്ട്. സർവ്വീസ് ക്വാട്ട മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടാതെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലേയും തിരുവനന്തപുരം ആർ.സി.സി.യിലേയും സർവ്വീസ് ക്വാട്ട സീറ്റുകളുടെ സീറ്റ് മാട്രിക്സും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവ്വീസ് ക്വാട്ട മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹതയുള്ള എല്ലാ അപേക്ഷകരും നവംബർ 23 വൈകിട്ട് 5 മണിക്ക് മുൻപായി ഓപ്ഷനുകൾ മേൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 18.11.2024, 21.11.2024 തീയതികളിൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ കാണുക.
പി.എൻ.എക്സ്. 5239/2024
- Log in to post comments