Skip to main content

പുതുക്കിയ താത്ക്കാലിക കാറ്റഗറി ലിസ്റ്റ്, മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-ലെ മെഡിക്കൽ കോഴ്സുകളായ ആയുർവേദഹോമിയോപ്പതിസിദ്ധയുനാനി കോഴ്സ് പ്രവേശനത്തിനായി 2024 നവംബർ 15 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ താത്ക്കാലിക കാറ്റഗറി ലിസ്റ്റ്മെറിറ്റ് ലിസ്റ്റ് എന്നിവ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുക്കിയ കാറ്റഗറി ലിസ്റ്റ്മെറിറ്റ് ലിസ്റ്റ് എന്നിവ സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രസ്തുത പരാതികൾ ആപ്ലിക്കേഷൻ നമ്പർപേര് എന്നിവ സഹിതം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ.മെയിൽ  (ceekinfo.cee.kerala.gov.in) മുഖേന നവംബർ 22 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്സ്. 5241/2024

date