Post Category
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക അടയ്ക്കണം
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വെയറും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്‌വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമാ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശ്ശിക 4 തവണകളായി അടയ്ക്കാം. കുടിശ്ശിക അടയ്ക്കാൻ വാഹന ഉടമകൾ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 5243/2024
date
- Log in to post comments