Skip to main content

ഊരുകള്‍ക്ക് ഉപജീവനം  പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പ്,  ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെഊരുകള്‍ക്ക് ഉപജീവന പദ്ധതിയുടെ ഭാഗമായി  മത്സ്യകൃഷി പ്രോത്സാഹന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ അപേക്ഷകര്‍ക്ക്  എട്ടു ലക്ഷം രൂപ സബ്സിഡി ലഭിക്കും. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക്  പദ്ധതി നടത്തണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകിട്ട് 5 നകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, തളിപ്പുഴ/കാരാപ്പുഴ മത്സ്യഭവന്‍ ഓഫീസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസുകളില്‍ പൂരിപ്പിച്ച അപേക്ഷ നല്‍കണം. ഫോണ്‍ - 9037792872, 9605517513.

date