Skip to main content

കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം  ഡിസംബര്‍ ഒന്നു മുതല്‍ 

 

കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം  ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. ഡിസംബര്‍ ഒന്നിന് ഞായറാഴ്ച രാവിലെ 9 ന് കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘടനം ചെയ്യും.

മറ്റ് മത്സര ഇനങ്ങളും നടത്തുന്ന തീയതിയും സ്ഥലവും: വോളിബോള്‍ ഡിസംബര്‍ ഒന്ന് വൈകുന്നേരം അഞ്ചിന്  മൂവാരിക്കുണ്ട് അനശ്വര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ട് വടം വലി ഡിസംബര്‍ രണ്ട് വൈകുന്നേരം അഞ്ചിന്  റെഡ് സ്റ്റാര്‍ ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ട്, കുറന്തൂര്‍കബഡി ഡിസംബര്‍ മൂന്ന് വൈകുന്നേരം അഞ്ചിന്, ബ്ലാക്ക്&വൈറ്റ് ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ട്, കല്ലൂരാവി പഞ്ചഗുസ്തി ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന്, ലയണ്‍സ് ജിംനാഷ്യം, പുതിയ കോട്ട നീന്തല്‍ ഡിസംബര്‍ ഏഴ് രാവിലെ 8 ന് തീര്‍ത്ഥങ്കര ക്രിക്കറ്റ് ഡിസംബര്‍ ഏഴ് രാവിലെ 9 ന്, ബി.എന്‍.ബ്രദേഴ്‌സ് ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ട്, ബദരിയ നഗര്‍കായിക മത്സരങ്ങള്‍ ഡിസംബര്‍ എട്ട് രാവിലെ 9 ന്, ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, കാഞ്ഞങ്ങാട്ചെസ്സ്  ഡിസംബര്‍ എട്ട് വൈകുന്നേരം നാലിന്, ഗ്യാലക്‌സി ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ്ബ്, കൊട്രച്ചാല്‍ഷട്ടില്‍ ബാഡ്മിന്‍ഡണ്‍ ഡിസംബര്‍ ഒമ്പത് വൈകുന്നേരം നാലിന് കുഴക്കുണ്ട് ഷട്ടില്‍ ബാഡ്മിന്‍ഡണ്‍ ക്ലബ്ബ് കലാമത്സരങ്ങള്‍- സ്റ്റേജ് ഇതര ഇനങ്ങള്‍ ഡിസംബര്‍ 14 രാവിലെ ഒമ്പതിന് ഉപ്പിലിക്കൈ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍കലാമത്സരങ്ങള്‍- സ്റ്റേജ് ഇനങ്ങള്‍ ഡിസംബര്‍ 15് രാവിലെ ഒമ്പതിന്, ഉപ്പിലിക്കൈ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂൾ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://keralotsavam.com/ എന്ന ലിങ്കില്‍ രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയ്യതി: ഫുട്‌ബോള്‍, വോളിബോള്‍, വടംവലി, കബഡി, പഞ്ചഗുസ്തി നവംബര്‍ 28 ക്രിക്കറ്റ്, നീന്തല്‍, കായിക മത്സരങ്ങള്‍, ചെസ്സ്, ഷട്ടില്‍ ഡിസംബര്‍ അഞ്ച്  കലാ മത്സരങ്ങള്‍ ഡിസംബര്‍ 10.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 9745717011

 

date