Post Category
ടെണ്ടര്‍ ക്ഷണിച്ചു
സപ്ലൈകോ പാലക്കാട് ഡിപ്പോയുടെ കീഴിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യർഥികൾക്ക് അനുവദിച്ച ഉച്ച ഭക്ഷണ പദ്ധതി പ്രകാരമുള്ള അരി എഫ്.സി.ഐയുടെ ഒലവക്കോട്, അങ്ങാടിപ്പുറം. വെസ്റ്റ്ഹിൽസ്, കുറ്റിപുറം, മുളങ്കുന്നത്ത്കാവ്, ചാലക്കുടി, അങ്കമാലി എന്നീ ഗോഡൗണുകളിൽ നിന്നും സമയബന്ധിതമായി ഏറ്റെടുക്കുന്നതിനും സാധനങ്ങൾ അതേ അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും പാലക്കാട് താലൂക്കിലെ സപ്ലൈകോ ഡിപ്പോയിലേക്കും ചിറ്റൂർ സബ്ഡിപ്പോയിലേക്കും ഇറക്കുന്നതിനും താല്‌പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഡിസംബർ നാലിന് രാവിലെ 11 മണിക്ക് മുമ്പ് ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കൂ. അന്നേ ദിവസം രാവിലെ 11.30 ന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0491-2527116, 9447975252.
date
- Log in to post comments