Skip to main content

അറിയിപ്പുകൾ 1

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു.
 ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2024 മെയ് 31 ന് രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണു ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍  കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.
 അപേക്ഷാ ഫാറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ  ഓഫീസുകളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ ഫാറങ്ങള്‍ ക്ഷേമനിധി ബോര്‍ഡിന്റെ  ഓഫീസുകളില്‍ ജനുവരി 31 വരെ സ്വീകരിക്കും. ഫോണ്‍ 0477-2251577

 ടെന്‍ഡറുകള്‍ ക്ഷണിച്ചു

 1  എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മരട് സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്സ് ഓഫീസിലേക്ക് 65 എഎച്ച്എസ്എംഎഫ് ബാറ്ററി (എക്‌സൈഡ്/ആമറോണ്‍ -10 എണ്ണം), 42 എഎച്ച്എസ്എംഎഫ് ബാറ്ററി (എക്‌സൈഡ്/ആമറോണ്‍ - 32 എണ്ണം) ബൈബാക്ക് വൃവസ്ഥയില്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ നല്‍കാം. ഫോണ്‍: 0484-2960429.
 2 മുളന്തുരുത്തി അഡിഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 11-ന് ഉച്ചയ്ക്ക് ശേഷം 3.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്കു പ്രവൃത്തി ദിവസങ്ങളില്‍ മുളന്തുരുത്തി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784, 9188959730 ഫോണ്‍ നമ്പരിലോ  ബന്ധപ്പെടാം.
3 വാഴക്കുളം ഐസിഡിഎസ് പ്രോജക്ടിലെ 122 അങ്കണവാടികള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടുവരെ.  

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരുവര്‍ഷം പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി)  തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട്‌ടൈം ബാച്ചുകള്‍. മികച്ച ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8304926081.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്
ഓണ്‍ലൈനായി അപേക്ഷിക്കാം

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്.
 പൊതു അവധിദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികള്‍ നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണു യോഗ പഠനം ക്രമീകരിക്കുന്നത്. എഴുത്തു പരീക്ഷകള്‍. അസൈന്‍മെന്റുകള്‍. പ്രോജക്ട്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിര്‍ണയം.
 പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ് അഥവാ തത്തുല്യ യോഗ്യത. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ്ടു യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9645835831, 9048105832 .

അളവുതൂക്ക ഉപകരണങ്ങള്‍ക്കായി അദാലത്ത്

നാളിതുവരെ പുനഃപരിശോധന നടത്തി മുദ്ര ചെയ്യാന്‍ സാധിക്കാതിരുന്ന കുടിശികയായ എല്ലാ അളവുതൂക്ക ഉപകരണങ്ങളും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന അദാലത്തില്‍ ഹാജരാക്കി മുദ്ര ചെയ്യാം. ഡിസംബര്‍ 14 വരെ താലൂക്കുതലത്തിലുള്ള ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ /അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ 24 വരെയുള്ള തിയതികളില്‍ അളവുതൂക്ക ഉപകരണങ്ങള്‍ 2000 രൂപ പിഴ തുകയ്ക്ക് (രാജി ഫീസ്) പകരം 500 (അഞ്ഞൂറ്) രൂപയും മുദ്ര ഫീസും അടച്ചാല്‍ മുദ്ര ചെയ്ത് നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അസിസ്റ്റന്റ് കണ്‍ട്രോളര്‍(കോര്‍പ്പറേഷന്‍ ഏരിയ) -8281698059 , സര്‍ക്കിള്‍ രണ്ട് ഇന്‍സ്‌പെക്ടര്‍(കണയന്നൂര്‍ താലൂക്ക് ഏരിയ -8281698060, കൊച്ചി ഇന്‍സ്‌പെക്ടര്‍ -8281698061, പറവൂര്‍ ഇന്‍സ്‌പെക്ടര്‍ -8281698062,, ആലുവ ഇന്‍സ്‌പെക്ടര്‍ -8281698063, പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ -8281698064, മൂവ്വാറ്റുപുഴ ഇന്‍സ്‌പെക്ടര്‍-8281698065, കോതമംഗലം ഇന്‍സ്‌പെക്ടര്‍ -8281698066.

സംരംഭകത്വ റസിഡന്‍ഷ്യല്‍ ശില്പശാല

 പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റും ചേര്‍ന്ന് എട്ടുദിവസത്തെ  ശി്‌ല്പശാല സംഘടിപ്പിക്കുന്നു. സംരംഭകന്‍/സംരംഭക ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഡിസംബര്‍ അഞ്ചു മുതല്‍  മുതല്‍ 13 വരെ കളമശേരിയിലുള്ള കീഡ് കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍  പങ്കെടുക്കാം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍-0484 2532890 / 2550322/9188922800.
 
ഫോക്ലോര്‍ ഫെസ്റ്റ് ഔപചാരിക
ഉദ്ഘാടനം 21ലേക്ക് മാറ്റി

 മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നു (ഡിസംബര്‍ മൂന്ന്) നിശ്ചയിച്ച വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റ് - വിഎഫ്എഫ് - 24 ഔപചാരിക ഉദ്ഘാടനവും ക്വിസും കലാപരിപാടികളും അനുബന്ധ പരിപാടികളും മാറ്റി. ഈ മാസം 21ന് ബോള്‍ഗാട്ടി പാലസില്‍ അനുബന്ധ പരിപാടി നടത്തും.
 കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം മാനിച്ചാണു നടപടിയെന്നു കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ഏതാനും ദിവസം കൂടി മഴ തുടരാനാണ് സാധ്യത. ഫോക്ലോര്‍ ഫെസ്റ്റിന്റെ മറ്റു പരിപാടികള്‍ നിശ്ചയിച്ച പ്രകാരം തുടരും..

 
 ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണം

 ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ആന്റ് എഞ്ചിനീയറിംഗ് വിംഗ് എറണാകുളം ജില്ലാ ഡിവിഷന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കല്‍ കമ്മിറ്റിയുടെ ഫോറത്തില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ള പൊതുമരാമത്ത് (ഇലക്ട്രിക്കല്‍) വകുപ്പ്, കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ചവരുമായ ഉദ്യോഗസ്ഥരെയും കൂടാതെ ബി-ടെക് ഇലക്ട്രിക്കല്‍ ബിരുദവും ഇലക്ട്രിക്കല്‍ ലൈസന്‍സ് ഉള്ളവരെയും ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിവിഷന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0484 29521874.

 
ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള

എറണാകുളം ജില്ലാ സിവില്‍ സര്‍വീസ് മീറ്റ്  ട്രാക്കിന്റെ ലഭ്യതക്കുറവ് മൂലം മാറ്റിവച്ചിരുന്ന അത്ലറ്റിക്‌സ്  മത്സരങ്ങള്‍ ഇന്നു (ഡിസംബര്‍ 3) രാവിലെ ഒമ്പതു മുതല്‍ നടത്തും. ട്രാക്ക് മത്സരങ്ങള്‍ കടവന്ത്രയിലുളള ആര്‍എസ്‌സിയിലും ത്രോ മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടിലുമാണ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ രാവിലെ ഒമ്പതിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9746773012.

സായുധസേന പതാക ദിനാചരണവും
പതാക നിധി സമാഹരണ ഉദ്ഘാടനവും 7-ന്

 ഈ വര്‍ഷത്തെ സായുധസേന പതാകദിനാചരണവും പതാക നിധിയുടെ സമാഹരണോദ്ഘാടനവും ഡിസംബര്‍ ഏഴിന് രാവിലെ 10:15-ന് കാക്കനാട് കളക്ടറേറ്റ്  പ്ലാനിംഗ് ഹാളില്‍ നടത്തും. ജില്ലയിലെ എല്ലാ വിമുക്തഭാടന്മാരും വിധവകളും ആശ്രിതരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2422239.

 

ലോക എയ്ഡ്‌സ് ദിനാചരണം:
ജില്ലാതല ഉദ്ഘാടനം

 ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും ആലുവ യുസി കോളേജില്‍  സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം   അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വ്വഹിച്ചു.  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്്  മനോജ് മൂത്തേടന്‍ ചടങ്ങില്‍് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. കെ ആശ  മുഖ്യപ്രഭാഷണം നടത്തി.
  ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍. ആര്‍ രജിത  ബോധവല്‍ക്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി എസ് ശിവപ്രസാദ് ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലുവ യുസി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍ദോ വര്‍ഗ്ഗീസ് റെഡ് റിബ്ബണ്‍ അണിയിച്ചു. ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. വി എം സുനിത സ്വാഗതമാശംസിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.എം അബ്ദുള്‍ സലാം, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍  ഡോ ആരതി കൃഷ്ണന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീജ സി. എം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബിജു പി ടി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഷബീര്‍ വി. എസ്, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ സവിത ഷേണായ് തുടങ്ങിയവര്‍  സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ഇന്ന് (ഡിസംബ൪ 3)

ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും വിവിധ ഭിന്നശേഷി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടി ഡിസംബ൪ മൂന്നിന് രാവിലെ 9 മുതൽ ജില്ലാ പഞ്ചായത്ത് പ്രിയദ൪ശിനി ഹാളിൽ നടക്കും. ഉണ൪വ്വ് 2കെ24 എന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ നി൪വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോ൪ജ് അധ്യക്ഷത വഹിക്കും. ജില്ലാ വികസന കമ്മീഷണ൪ അശ്വതി ശ്രീനിവാസ് ദിനാചരണ സന്ദേശം നൽകും. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡോണോ മാസ്റ്റ൪, എം.ജെ. ജോമി, ആശ സനിൽ, സനിത റഹിം, ഉല്ലാസ് തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ൪ വി.ജെ. ബിനോയ്, സീനിയ൪ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവ൪ പങ്കെടുക്കും.

ഉൾച്ചേ൪ന്നതും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വപരമായ കഴിവുകളെ ഊ൪ജിതപ്പെടുത്തുക എന്നതാണ് ഈ വ൪ഷത്തെ പ്രമേയം. പരിപാടിയുടെ ഭാഗമായി വിവിധ ഭിന്നശേഷി സ്ഥാപനങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെയും മുതി൪ന്നവരുടെയും വിവിധ കലാപരിപാടികൾ നടക്കും.

ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടിയുടെ സമാപന സമ്മേളനം ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡോണോ മാസ്റ്റ൪ അധ്യക്ഷത വഹിക്കും.

തായിക്കരച്ചിറ പാലം നി൪മ്മാണം: മുവാറ്റുപുഴ-പെരുമ്പാവൂ൪ റോഡിൽ ഗതാഗത നിയന്ത്രണം

പെരുമ്പാവൂ൪ നിയോജക മണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന എം.സി. റോഡിലെ തായിക്കരച്ചിറ പഴയ പാലം പുന൪ നി൪മ്മിക്കുന്ന പ്രവ൪ത്തനങ്ങൾ ആരംഭിക്കുന്നതിനായി ഡിസംബ൪ നാലു മുതൽ പത്ത് മാസത്തേക്ക് മുവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്ന വാഹനങ്ങൾ മണ്ണൂ൪ പോഞ്ഞാശേരി റോഡിലൂടെ വഴി തിരിച്ചുവിടും.

പഴയപാലം പൊളിച്ചുനീക്കി ഭാഗികമായി പാലം പുന൪നി൪മ്മിക്കുന്നതുവരെയാണ് ഗതാഗത നിയന്ത്രണം. ഗതാഗതം വഴി തിരിച്ചുവിടുന്നതിന് രായമംഗലം പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേ തുട൪ന്നാണ് ഗതാഗതം വഴിതിരിച്ചുവിടുന്നതിന് ജില്ലാ കളക്ട൪ അനുമതി നൽകിയത്.

date