Post Category
കണ്ണൂർ താലൂക്ക് അദാലത്ത് ഒമ്പതിന്; പരാതികൾ സ്വീകരിക്കും
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഡിസംബർ ആറ് വരെ നൽകാം. കണ്ണൂർ താലൂക്ക് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും https://karuthal.kerala.gov.in/ എന്ന പോർട്ടൽ വഴിയും പരാതി നൽകാം. പൊതുജനങ്ങൾക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താം.
date
- Log in to post comments