ആലപ്പുഴ മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിടസമുച്ചയം മന്ത്രി സജി ചെറിയാന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന നിലയില്‍ ജില്ലയില്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫീസും വ്യാസാ സ്റ്റോറും, ഒബിഎം സര്‍വ്വീസ് സെന്ററും ഒറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജില്ലാ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 4 ന് പകല്‍ രണ്ട് മണിക്ക് വളഞ്ഞവഴി പടിഞ്ഞാറു വെച്ച് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മത്സ്യബന്ധന സാംസ്‌ക്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. വ്യാസാ സ്റ്റോര്‍ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാലും, ജില്ലാ ഓഫീസ് ഉദ്ഘാടനം ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജനും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വിശിഷ്ടാതിഥിയാകുന്ന ചടങ്ങില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി മനോഹരന്‍ സ്വാഗതം ആശംസിക്കും. ചടങ്ങിൽ മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്‍ശന്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്,പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശന്‍, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലന്‍, ജില്ലാ പഞ്ചാത്തംഗം പി അഞ്ജു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചാത്തംഗം അഡ്വ. പ്രദീപ്തി, വാര്‍ഡ് മെമ്പര്‍ സുമിതാ ഷിജിമോന്‍, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ പി എസ് ബാബു, ടി എസ് രാജേഷ്, മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗമായ സി ഷാംജി, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗമായ പി ഐ ഹാരിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, മത്സ്യബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് അനിത എ വി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഷാനവാസ് ബി നന്ദിയും പറയും.
- Log in to post comments