Post Category
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന ഉപരിപഠനത്തിനായുള്ള 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ പതിനഞ്ച് വരെയായി നീട്ടി. സജീവ അംഗത്വം നിലനിര്‍ത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ക്കും കൂടാതെ പ്രഫഷണൽ കോഴ്സുകൾ, ബിരുദാന്തര ബിരുദ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍, എന്നിവയ്ക്കും അപേക്ഷ സ്വീകരിക്കുന്നതാണെന്ന് ആലപ്പുഴ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2252291.
date
- Log in to post comments