Skip to main content

ജില്ലാതല കേരളോത്സവം 26 മുതൽ: സ്വാഗതസംഘമായി

2024 ലെ ജില്ലാതല കേരളോത്സവം ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ ജില്ലാപഞ്ചായത്തിന്റേയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ വേദികളിലായി നടത്താന്‍ തീരുമാനിച്ചു. ജില്ലാതല സ്വാഗതസംഘം രൂപീകരണ യോഗം അമ്പലപ്പുഴ എം എല്‍എ എച്ച് സലാം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി  രാജേശ്വരി അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം റ്റി റ്റി ജിസ്‌മോന്‍, ജില്ലാപഞ്ചാത്ത് വൈസ് പ്രസിഡന്റ് എന്‍ എസ്  ശിവപ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ. റ്റി എസ് താഹ, ബിനു ഐസക്ക് രാജു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ഡിവിഷന്‍ മെമ്പര്‍മാരായ വി ഉത്തമന്‍, അഡ്വ. ആര്‍. റിയാസ്, പി അഞ്ജു, ഗീതാബാബു, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, അമ്പലപ്പുഴ ബി ഡി ഒ ഹമീദ് കുഞ്ഞ് ആശാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ഷീജ ബി. ചടങ്ങില്‍ കൃതജ്ഞത രേഖപ്പെടുത്തി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date